നഴ്‌സ്‌ ഒഴിവുകളിലേക്ക്‌ ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്ത്‌ നേരിട്ട്‌ ഇ-മൈഗ്രേറ്റ്‌ സിസ്‌റ്റത്തില്‍ രജിസ്‌റ്റര്‍ ചെയ്യും

നഴ്‌സ്‌ ഒഴിവുകളിലേക്ക്‌ ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്ത്‌ നേരിട്ട്‌ ഇ-മൈഗ്രേറ്റ്‌ സിസ്‌റ്റത്തില്‍ രജിസ്‌റ്റര്‍ ചെയ്യും

nurse-hatതിരുവനന്തപുരം: കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സ്‌ ഒഴിവുകളിലേക്ക്‌ ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം നേരിട്ട്‌ ഇ-മൈഗ്രേറ്റ്‌ സിസ്‌റ്റത്തില്‍ രജിസ്‌റ്റര്‍ ചെയ്യും. ഇതിനുശേഷം സംസ്‌ഥാന ഏജന്‍സികള്‍ മുഖേന റിക്രൂട്ട്‌മെന്റ്‌ നടപടികള്‍ സ്വീകരിക്കും. കുവൈത്ത്‌ ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ആരോഗ്യമന്ത്രാലയത്തില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ആയിരത്തിലധികം ഒഴിവുകള്‍ സംസ്‌ഥാന സര്‍ക്കാര്‍ ഏജന്‍സികളിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള തുടര്‍നടപടികള്‍ ആരംഭിക്കും. കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍ നേരിട്ടെത്തി ലൈസന്‍സിങ്‌ ടെസ്‌റ്റും ഇന്റര്‍വ്യൂവും നടത്തിയാകും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!