വനിതാ എസ്‌.ഐ.: പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു

പോലീസ്‌ (കേരള സിവില്‍ പോലീസ്‌) വകുപ്പില്‍ വനിതാ എസ്‌.ഐ. തസ്‌തികയില്‍ പി.എസ്‌.സി. അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പം പോലീസിലെയും വിജിലന്‍സിലെയും വനിതകളും ബിരുദധാരികളുമായ മിനിസ്‌റ്റീരിയല്‍ ജീവനക്കാര്‍, പോലീസ്‌ കോണ്‍സ്‌റ്റബിള്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍, സമാന തസ്‌തികയില്‍ ജോലി ചെയ്യുന്നവര്‍, ഫിംഗര്‍ പ്രിന്റ്‌ ബ്യൂറോയിലെ ഫിംഗര്‍പ്രിന്റ്‌ എക്‌സ്പെര്‍ട്ട്‌, ഫിംഗര്‍പ്രിന്റ്‌ സെര്‍ച്ചര്‍ തുടങ്ങിയവര്‍ക്ക്‌ തസ്‌തികമാറ്റം വഴി എസ്‌.ഐ. ആകാനുള്ള വിജ്‌ഞാപനങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ബിരുദധാരികളായ പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പരിഗണിക്കപ്പെടുന്നതിന്‌ ഇന്റര്‍മീഡിയറ്റോ പ്രീ യൂണിവേഴ്‌സിറ്റിയോ വിജയിച്ച പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. അസാധാരണ ഗസറ്റ്‌ തീയതി 26.02.2016. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 30 രാത്രി 12 വരെ.

പി.എസ്‌.സി.യുടെ ww.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ വേണം അപേക്ഷിക്കാന്‍.  കാറ്റഗറി നമ്പര്‍ 5/2016-8/2016. വുമണ്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ പോലീസ്‌ (ട്രെയിനി), പോലീസ്‌ (കേരള സിവില്‍ പോലീസ്‌). ശമ്പളം 16980-31360. ഒഴിവുകള്‍ 30. യോഗ്യത: ബിരുദം. പരീക്ഷ മെയ്‌ 28-ന്‌. കായികക്ഷമതാ പരീക്ഷ സെപ്‌റ്റംബറില്‍. പ്രായപരിധി 2016 ജനുവരി ഒന്നിന്‌ 20-31 വയസ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!