കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷക്ക് അപേക്ഷിക്കാം

ബിരുദയോഗ്യതയുള്ളവര്‍ക്ക്  വിവിധ കേന്ദ്ര ഗവമെന്റ് വകുപ്പുകളിലേക്ക് നിയമനം നല്‍കുതിന് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തു കമ്പൈന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍ സെക്ര’റിയറ്റ്‌ സര്‍വീസില്‍ അസിസ്റ്റന്റ്‌ സെക്ഷന്‍ ഓഫീസര്‍, സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യ മന്ത്രാലയം, സായുധ സേനകളുടെ ക്വാര്‍ട്ടേഴ്‌സ എിവിടങ്ങളില്‍ അസിസ്റ്റന്റുമാര്‍, ആദായനികുതി വകുപ്പില്‍ടാക്‌സ് അസിസ്റ്റന്റുമാര്‍, തപാല്‍ വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാര്‍, കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കീഴിലുള്ള ഓഫീസുകളില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ്, ഓഡിറ്റര്‍, സെന്‍ട്രല്‍ ബോര്‍ഡ്ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ദേശീയ അന്വേഷണ ഏജന്‍സി എിവിടങ്ങളില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, രജിസ്ട്രാര്‍ ജനറല്‍ഓഫ് ഇന്ത്യയില്‍കംപൈലര്‍തുടങ്ങി നിരവധി സുപ്രധാന തസ്തികളിലേക്ക് ഈ പരീക്ഷ വഴിയാണ് നിയമനം നടത്തുക.

രണ്ട് ഘട്ടങ്ങളിലായി നടക്കു പരീക്ഷയുടെ ആദ്യഘട്ടം (ടയര്‍ വണ്‍) ഈ വര്‍ഷം മെയ് 8 നും 22 നും ആവശ്യമെങ്കില്‍ തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളിലും നടക്കും. 2016 ഓഗസ്റ്റ് ഒന്നിന്  27 വയസ്സില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സംവരണവിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ഈ മാസം 14 വരെ അപേക്ഷ സമര്‍പ്പിക്കാം.http://ssckkr.kar.nic.in, http://ssconline2.gov.in, http://sscregistration.nic.in വെബ്‌സെറ്റുകള്‍ വഴി ഓലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വനിതകള്‍, പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍, വിമുക്ത ഭടന്‍മാര്‍, മറ്റ് സംവരണ വിഭാഗക്കാര്‍ എിവര്‍ അപേക്ഷാഫീസ് നല്‍കേണ്ടതില്ല. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ എംപ്ലോയ്‌മെന്റ് ന്യൂസിന്റെ ഫെബ്രുവരി 13- 19 ലക്കത്തില്‍ ലഭ്യമാണ്. എസ്.എസ്.സി കര്‍ണാടക-കേരള മേഖലയുടെവെബ്‌സൈറ്റായ  http://ssckkr.kar.nic യിലും അപേക്ഷ  ലഭ്യമാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 080-25502520, 9483862020.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!