കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ്‌ – മജിസ്‌ട്രേട്ട്‌ തെരഞ്ഞെടുപ്പിന്‌ അപേക്ഷിക്കാം

കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ്‌ – മജിസ്‌ട്രേട്ട്‌ തെരഞ്ഞെടുപ്പിന്‌ അപേക്ഷിക്കാം. 35 ഒഴിവുകളാണുള്ളത്‌. എന്‍സിഎ (രണ്ടാം പുനര്‍ വിജ്‌ഞാപനം) വിജ്‌ഞാപനമനുസരിച്ചും രണ്ട്‌ ഒഴിവുകളുണ്ട്‌. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്‌.

കേരള ജുഡീഷ്യല്‍ സര്‍വീസ്‌ എക്‌സാമിനേഷന്‍ – 2016 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. രണ്ടു ഘട്ടമായാണ്‌ പരീക്ഷ. പ്രിലിമിനറി പരീക്ഷ മെയ്‌ 22-നു നടക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 25. നേരിട്ടുള്ള നിയമനം വഴിയും ട്രാന്‍സ്‌ഫര്‍ വഴിയും തെരഞ്ഞെടുപ്പുണ്ടാകും. നമ്പര്‍: ആര്‍ഇസി4-10945/2016 വിജ്‌ഞാപനം പ്രസിദ്ധീകരിച്ച തീയതി: 18.02.2016 റിക്രൂട്ട്‌മെന്റ്‌ നമ്പര്‍: 2/2016
തസ്‌തികയുടെ പേര്‌: മുന്‍സിഫ്‌ – മജിസ്‌ട്രേറ്റ്‌ ഒഴിവ്‌: 35., ശമ്പളം: 27700-44770 രൂപ

തെരഞ്ഞെടുപ്പ്‌ രീതി:

രണ്ടു ഘട്ടമായാണ്‌ പരീക്ഷ. പ്രിലിമിനറി പരീക്ഷ മെയ്‌ 22-നു നടക്കും. അപേക്ഷാ ഫീസ്‌: 1000 രൂപ.സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചുകളില്‍ സിസ്‌റ്റം ജനറേറ്റഡ്‌ പേയ്‌മെന്റ്‌ ചലാന്‍ ഉപയോഗിച്ച്‌ ഫീസടയ്‌ക്കാം. www.hckrecruitment.nic.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

യോഗ്യത: അഭിഭാഷകരായി എന്‍റോള്‍ ചെയ്യാന്‍ ആയി ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം.

പ്രായം: 2016 ജനുവരി ഒന്നിന്‌ 35 പൂര്‍ത്തിയായിരിക്കരുത്‌. ഉയര്‍ന്ന പ്രായത്തില്‍ പട്ടിക വിഭാഗക്കാര്‍ക്ക്‌ അഞ്ചു വര്‍ഷവും ഒബിസിക്കാര്‍ക്ക്‌ മൂന്നുവര്‍ഷവും ഇളവനുവദിക്കും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!