സി.ആര്‍.പി.എഫില്‍ 3031 കോണ്‍സ്‌റ്റബിള്‍

കേന്ദ്ര അര്‍ധസൈനിക വിഭാഗമായ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ ഫോഴ്‌സില്‍ (സി.ആര്‍.പി.എഫ്‌.) കോണ്‍സ്‌റ്റബിള്‍ (ടെക്‌നിക്കല്‍/ട്രേഡ്‌സ്മാന്‍) തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 3031 ഒഴിവുണ്ട്‌. കേരളത്തില്‍ 71 ഒഴിവുകള്‍. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പത്താംക്ലാസ്‌ ജയിച്ചവര്‍ക്കാണ്‌ അ വസരം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 10. ഡ്രൈവര്‍, ഫിറ്റര്‍, ബര്‍ഗ്ലര്‍, ടെയ്‌ലര്‍, കോബ്ലര്‍, പെയിന്റര്‍, ബ്രാസ്‌ ബാന്‍ഡ്‌, കാര്‍പന്റര്‍, കുക്ക്‌, വാട്ടര്‍ കാരിയര്‍, വാഷര്‍മാന്‍, സഫായ്‌കര്‍മചാരി, ബാര്‍ബര്‍ എന്നീ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍.

ഓണ്‍ലൈനായി അപേക്ഷിക്കണം. www.crpfinida.com എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ www.crpf.nic.in ഹെല്‍പ്‌ലൈന്‍ നമ്പര്‍ 0471 2752617

ശാരീരികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്‌, എഴുത്തുപരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. ജനറല്‍, ഒ.ബി.സി. വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്ക്‌ 50 രൂപയാണ്‌ പരീക്ഷാഫീസ്‌. പട്ടികവിഭാഗക്കാര്‍ക്കും സ്‌ത്രീകള്‍ക്കും വിമുക്‌തഭടന്മാര്‍ക്കും ഫീസില്ല. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ചെലാന്‍ മുഖേനയോ നെറ്റ്‌ ബാങ്കിംഗ്‌/ക്രെഡിറ്റ്‌/ഡെബിറ്റ്‌ കാര്‍ഡ്‌ മുഖേനയോ ഫീസ്‌ അടയ്‌ക്കാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!