മില്‍മയില്‍ 81 ഒഴിവ്‌

എറണാകുളം റീജനല്‍ കോ ഓപ്പറേറ്റീവ്‌ മില്‍ക്ക്‌ പ്രഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്‌ വിവിധ തസ്‌തികളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 81 ഒഴിവുകളുണ്ട്‌. അപേക്ഷ ഓണ്‍ലൈനില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 28. ഉയര്‍ന്ന പ്രായപരിധി: 40 വയസ്‌. 2016 മാര്‍ച്ച്‌ ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാര്‍ക്കും ഒബിസിക്കും വിമുക്‌തഭടന്മാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും. അപേക്ഷാഫീസ്‌ 300 രൂപ. പട്ടികവിഭാഗക്കാര്‍ക്ക്‌ ഫീസില്ല. Managing Director ERCMPU lt^d എന്ന പേരിലാണ്‌ ഡിഡി എടുക്കേണ്ടത്‌.  www.ercmpu.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

തസ്‌തിക, ഒഴിവ്‌, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

1. പഴ്‌സനല്‍ ഓഫീസര്‍ (ഒഴിവ്‌ മൂന്ന്‌)
2. അക്കൗണ്ട്‌സ് ഓഫീസര്‍ (ഒഴിവ്‌ 4)
3. മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ (ഒഴിവ്‌ രണ്ട്‌)
4. മാര്‍ക്കറ്റിംഗ്‌ ഓര്‍ഗനൈസര്‍ (ഒഴിവ്‌ രണ്ട്‌)
5. ഡെയറി കെമിസ്‌റ്റ്/ഡെയറി ബാക്‌ടീരിയോളജിസ്‌റ്റ് (ഒഴിവ്‌ 6)
6. ടെക്‌നിക്കല്‍ സൂപ്രണ്ട്‌ (എന്‍ജിനീയറിംഗ്‌) മെക്കാനിക്കല്‍ (ഒരൊഴിവ്‌)
7. ടെക്‌നിക്കല്‍ സൂപ്രണ്ട്‌ (എന്‍ജിനിയറിംഗ്‌) ഇലക്‌ട്രിക്കല്‍ (ഒഴിവുകള്‍ നാല്‌)
8. അസിസ്‌റ്റന്റ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ (ഒഴിവ്‌ രണ്ട്‌)
9. ടെക്‌നിക്കല്‍ സൂപ്രണ്ട്‌/ഡെയറി (ഒഴിവ്‌ 6)
10. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി ആന്‍ഡ്‌ ഐ) ഒഴിവ്‌ മൂന്ന്‌.
11. ലാബ്‌ അസിസ്‌റ്റന്റ്‌ ഒഴിവ്‌ മൂന്ന്‌.
12. ഡ്രൈവര്‍ ഗ്രേഡ്‌ രണ്ട്‌ (ഒഴിവ്‌ നാല്‌)
13. ടെക്‌നീഷ്യന്‍ (ബോയിലര്‍) ഗ്രേഡ്‌ രണ്ട്‌ (ഒഴിവ്‌ നാല്‌)
14. ടെക്‌നീഷ്യന്‍ (ഇലക്‌ട്രീഷ്യന്‍) ഗ്രേഡ്‌ രണ്ട്‌ (ഒഴിവ്‌ 10).
15. ടെക്‌നീഷ്യന്‍ ഗ്രേഡ്‌ രണ്ട്‌ (റഫ്രിജറേഷന്‍ ആന്‍ഡ്‌ ഇലക്‌ട്രിക്കല്‍) (ഒഴിവ്‌ രണ്ട്‌)
16. ടെക്‌നീഷ്യന്‍ (ജനറല്‍) ഗ്രേഡ്‌ രണ്ട്‌ (ഒഴിവ്‌ ഒന്‍പത്‌)
17. പ്ലാന്റ്‌ അറ്റന്‍ഡര്‍ ഗ്രേഡ്‌ മൂന്ന്‌ (ഒഴിവ്‌ 16)


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!