സിബിഎസ്ഇ: രക്ഷാ ഗോപാലിന് ഒന്നാം റാങ്ക്

സിബിഎസ്ഇ: രക്ഷാ ഗോപാലിന് ഒന്നാം റാങ്ക്

ഡല്‍ഹി:  സിബിഎസ്ഇ പന്ത്രണ്ടാംക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 82 % . നോയിഡ സ്വദേശിനിയായ രക്ഷാഗോപാല്‍ 99.6 ശതമാനം നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. ചണ്ഡിഗഡ് സ്വദേശികളായ ഭൂമിസാവന്ത് രണ്ടാംറാങ്കും ആദിത്യജെയിനും മനത്ത്ലൂത്രയും മൂന്നാംറാങ്കും പങ്കിട്ടു. ഭിന്നശേഷി വിഭാഗത്തില്‍ തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ അജയ് ആര്‍ രാജ് ഒന്നാംറാങ്കും (490 മാര്‍ക്ക്) പാലക്കാട്ട് ലയണ്‍സ് സ്കൂളിലെ ലക്ഷ്മി പി വി രണ്ടാം റാങ്കും (486 മാര്‍ക്ക്)നേടി. 95.06 ശതമാനത്തോടെ തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്തെത്തി. www.results.nic.in, www.cbseresults.nic.in, www.cbse.nic.in സൈറ്റുകളില്‍ ഫലം അറിയാം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!