സ്വാശ്രയ കോളജ് പ്രവേശനം: വിട്ടു വീഴ്ച വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

ravindra nath education ministerതിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രവേശനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഒഴിഞ്ഞുകിടക്കുനന് സീറ്റുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താനാകില്ലെന്നും ഇക്കാര്യത്തില്‍ മാനേജുമെന്റുകള്‍ നാളെ തീരുമാനമറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവേശ പരീക്ഷ എഴുതാത്തവര്‍ക്കും കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്കും പ്രവേശനത്തിന് അനുവാദം നല്‍കി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് പരിഹരിക്കണമെന്നാണ് മാനേജുമെന്റുകളുടെ നിലപാട്. 10 ല്‍ കുറവ് മാര്‍ക്ക് എന്‍ട്രന്‍സില്‍ ലഭിച്ചവര്‍ക്കും മൂന്നു വര്‍ഷത്തേക്ക് പ്രവേശനം നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവാദം നല്‍കി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ജയിംസ് കമ്മിറ്റിയുടെ അംഗീകാരം കിട്ടാതെ വന്നതോടെ ഒരു വര്‍ഷത്തേക്കു താല്‍ക്കാലികമായി മാത്രം അനുവാദം നല്‍കി. ഇതു തുടരാണമെന്ന ആവശ്യമാണ് മാനേജുമെന്റുകള്‍ക്ക്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!