ഉഷ്ണതരംഗസാധ്യത: രണ്ട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഉഷ്ണതരംഗസാധ്യത: രണ്ട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

temperatureകോട്ടയം: രണ്ട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാലു ദിവസം കൂടി ഉഷ്ണതരംഗസാധ്യതയെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് അവധി.

കോഴിക്കോട് മെയ് എട്ട് വരെ യാതൊരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കളക്ടര്‍ എന്‍.പ്രശാന്ത് നിര്‍ദ്ദേശം നല്‍കി. കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് മെയ് 5 വരെയുമാണ് അവധി. സ്‌കൂളുകളെ കൂടാതെ ട്യൂഷന്‍ ക്ലാസുകളും കോച്ചിങ് സെന്ററുകളും സംഘടിപ്പിക്കാന്‍ പാടില്ലെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മെയ് എട്ടിന് ശേഷം ക്ലാസ്സുകള്‍ നടത്തുന്ന കാര്യത്തില്‍ അന്നത്തെ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്ത് പുതിയ ഉത്തരവിറക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!