നീറ്റില്‍ ഇളവ് ലഭിച്ചേക്കും

sslc examഡല്‍ഹി: നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി മെഡിക്കല്‍, ഡെന്റല്‍ പ്രവേശനപ്പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങളെ ഈ വര്‍ഷത്തേക്കു ദേശീയ പൊതുപ്രവേശന പരീക്ഷയില്‍നിന്ന് (നീറ്റ്) ഒഴിവാക്കുന്നതിനുള്ള മാര്‍ഗം അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളജുകള്‍ നീറ്റ് പട്ടികയില്‍നിന്നു പ്രവേശനം നടത്തേണ്ടിവരുമെന്നു ജസ്റ്റിസ് അനില്‍ ആര്‍.ദവെ അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും സ്ഥാപനങ്ങളും സ്വകാര്യ കോളജുകളുടെ അസോസിയേഷനുകളും നല്‍കിയ ഇടക്കാല അപേക്ഷകളാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇന്നു വീണ്ടും പരിഗണിക്കും. എന്നാല്‍, കേരളത്തിന് ഇളവ് ലഭിക്കാന്‍ സാധ്യതയില്ല. അതേസമയം, നീറ്റ് പരീക്ഷ ബാധകമാക്കുന്നതിനു മുമ്പ് കേരളത്തില്‍ പ്രവേശനപരീക്ഷ നടന്നുവെന്ന വാദം ഉന്നയിച്ച് സര്‍ക്കാര്‍ രംഗത്തുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!