നീറ്റില്‍ ഇളവ്‌ : തീരുമാനം ഒമ്പതിന്‌, സ്വകാര്യ സ്‌ഥാപനങ്ങളുടെ പ്രവേശനപരീക്ഷ അനുവദിക്കില്ല

NEETഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സ്‌ പ്രവേശനത്തിന്‌ സ്വന്തമായ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രവേശന പരീക്ഷ നടത്തുന്ന സംസ്‌ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ദേശീയ പൊതുപരീക്ഷയില്‍ (നീറ്റ്‌) നിന്ന്‌ ഒഴിവാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം ഒമ്പതിന്‌.
സ്വകാര്യ കോളജുകളെയും സ്വകാര്യ മാനേജ്‌മെന്റ്‌ അസോസിയേഷനുകളെയും സ്വകാര്യ/കല്‍പ്പിത സര്‍വകലാശാലകളെയും സ്വന്തമായ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കില്ല. നീറ്റ്‌ ഒന്നാം ഘട്ടമായി മേയ്‌ ഒന്നിനു നടത്തിയ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടാംഘട്ടമായ ജൂലൈ 24-ലെ പരീക്ഷ എഴുതാന്‍ അനുവാദമില്ല. ഒന്നിനു പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക്‌ 24-ലെ പരീക്ഷയില്‍ പങ്കെടുക്കാമെന്നും ജസ്‌റ്റിസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിങ്‌, ആദര്‍ശ്‌ കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ച്‌ വ്യക്‌തമാക്കി. കേസ്‌ ഇനി ഒമ്പതിനു പരിഗണിക്കും


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!