പ്ലസ് ടു വില്‍ 80.94% വിജയം; വി.എച്ച്.എസ്.ഇ 87.72%

plus-two-result-2016തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ 80.94 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 83.96 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 9870 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 72 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 125 വിദ്യാര്‍ത്ഥികള്‍ 1200ല്‍ മുഴുവന്‍ മാര്‍ക്കും നേടി. ജില്ലകളില്‍ കണ്ണുര്‍ ആണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം: 84.86. കുറവ് പത്തനംതിട്ട: 72.04%. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ്. 93.22% ആണ് ഇവിടെ വിജയം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!