അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ശിരോവസ്ത്രം ധരിച്ചെത്തിയവര്‍ പരീക്ഷ തുടങ്ങുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക്ക് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിരോവസ്ത്രം ധരിച്ചു വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സി.ബി.എസ്.ഇ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയിലെ ക്രമക്കേട് തടയുക എന്ന ഉദ്ദേശത്തോടെയാണ് സി.ബി.എസ്.ഇ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്. മുസ്ലിംകള്‍ക്ക് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കാനും അത് പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!