മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തുടങ്ങി

exam (1)തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്നു തുടങ്ങി.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ 1,23,914 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 27, 28 തീയതികളിലായി 1,26,186 പേര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയും എഴുതുന്നുണ്ട്.

14 ജില്ലാകേന്ദ്രങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മുംബൈ, ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലുമായി 351 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടക്കുക. അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റ് ഔട്ടുമായി വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനു മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. നീലയോ കറുപ്പോ മഷിയുള്ള പേനകള്‍ ഒഴികെ മറ്റൊന്നും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികളും ഇന്‍വിജിലേറ്റര്‍മാരും ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും, മറ്റ് ഇലക്ട്രോണിക് സാമഗ്രികളും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!