വിദ്യാഭ്യാസമന്ത്രി ഉണ്ടാകില്ല; എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന്

വിദ്യാഭ്യാസമന്ത്രി ഉണ്ടാകില്ല; എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന്

sslc examതിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ചേക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇത്തവണ പരീക്ഷാഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസമന്ത്രി ഉണ്ടാകില്ല. തിയറി പരീക്ഷയുടെ മാര്‍ക്കുകളുടെ പരിശോധന നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഗ്രേസ് മാര്‍ക്ക്, ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്റെയും മാര്‍ക്കുകള്‍ എന്നിവ ചേര്‍ക്കുന്ന നടപടികളും പൂര്‍ത്തിയായി വരുന്നു. ഇത് പൂര്‍ത്തിയായാല്‍ അന്തിമ പരിശോധന നടക്കും. ഇതിനുശേഷം ലഭിക്കുന്ന വിജയശതമാന കണക്ക് സഹിതമായിരിക്കും പരീക്ഷാ ബോര്‍ഡ് 25ന്  യോഗം ചേരുക. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!