എന്‍ജിനിയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

എന്‍ജിനിയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

entranceതിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. തൃപ്പൂണിത്തുറ സ്വദേശി റാം ഗണേഷ് വി. ആണ് ഒന്നാമതെത്തിയത്. അക്ഷയ് ആനന്ദ് (തിരുവല്ല), അശ്വിന്‍ എസ്.നായര്‍ (തിരുവനന്തപുരം), ശ്രീജിത്ത് എസ്. (തിരുവല്ല), അതുല്‍ ഗംഗാധരന്‍ (കണ്ണുര്‍), മുഹമ്മദ് അബ്ദുള്‍ മജീദ് (കോഴിക്കോട്), ജോര്‍ഡി ജോസ് (എറണാകുളം), റാം കേശവ് (മലപ്പുറം), റിതേഷ് കുമാര്‍ (കൊച്ചി), റോഷിന്‍ റാഫേല്‍ (കോഴിക്കോട്) എന്നിവരാണ് മറ്റു റാങ്ക് ജേതാക്കള്‍.

എസ്.ടി വിഭാഗത്തില്‍ ആദര്‍ശ് എസ്.(കോട്ടയം), നിമിത എസ് (എറണാകുളം) എന്നിവര്‍ക്കാണ് ആദ്യ രണ്ട് റാങ്കുകള്‍. എസ്.സി വിഭാഗത്തില്‍ ഷിബൂസ് പി. (മലപ്പുറം), ഋഷികേശ് വി.എം. (തൃശൂര്‍) എന്നിവര്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നമിത നിജീം (കോഴിക്കോട്), നിഷാന്ദ് കൃഷ്ണ (കോഴിക്കോട്), മൗസിന്‍ മുഹമ്മദ് അലി എം.പി (മലപ്പുറം), അന്‍ഷാസ് സുബൈദ് (ഇടുക്കി), അലിന്‍ റീബ ജെയിന്‍ (കോട്ടയം) എന്നിവര്‍ ആദ്യ അഞ്ചു റാങ്കുകള്‍ക്ക് ഉടമകളായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!