എയിംസ്‌: എം.ബി.ബി.എസ്‌. പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു

aiimsഡല്‍ഹിയിലെ പ്രശസ്‌തമായ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെയും (എയിംസ്‌) മറ്റ്‌ ആറ്‌ എയിംസുകളിലെയും എം.ബി.ബി.എസ്‌. പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷ മേയ്‌ 29-ന്‌ നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 15.

ഡല്‍ഹി കൂടാതെ ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്‌പുര്‍, പട്‌ന, റായ്‌പുര്‍, റിഷികേശ്‌ എന്നിവിടങ്ങളിലാണ്‌ മറ്റ്‌ എയിംസുകള്‍.  ട്യൂഷന്‍ ഫീസ്‌ ആകെ 1350 രുപ മാത്രം. മറ്റു ഫീസുകള്‍ കൂടി ചേരുമ്പോഴും 1628 രൂപയേ ആകുന്നുള്ളൂ. ഹോസ്‌റ്റല്‍ സൗകര്യത്തിന്‌ 4228 രൂപയേ ആകൂ. www.aiimsexams.org എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങളുണ്ട്‌.ആകെ 672 സീറ്റുണ്ട്‌. ഡല്‍ഹിയില്‍ 72 സീറ്റും മറ്റിടങ്ങളില്‍ 100 സീറ്റ്‌ വീതവും. ഇംഗ്ലീഷ്‌, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയടക്കം 60 ശതമാനം മാര്‍ക്കോടെ അംഗീകൃത പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.എസ്‌.സി, എസ്‌.ടി, അസ്‌ഥി സംബന്ധമായ വൈകല്യമുള്ളവര്‍ (ഒ.പി.എച്ച്‌) വിഭാഗക്കാര്‍ക്ക്‌ 50 ശതമാനം മാര്‍ക്ക്‌. പ്രായം 2016ഡിസംബര്‍ 31-ന്‌ 17 വയസ്‌. അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും എന്‍ട്രന്‍സ്‌ എഴുതാം. ഒരു വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്‌ അടക്കം അഞ്ചര വര്‍ഷമാണ്‌ കോഴ്‌സ് കാലാവധി. ഏഴ്‌ ഏയിംസുകളിലേക്കും കൂടി ഒറ്റ അപേക്ഷ അയച്ചാല്‍ മതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!