എട്ടാം ക്ലാസ് വരെ സൗജന്യ യൂണിഫോം; കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും.

എട്ടാം ക്ലാസ് വരെ സൗജന്യ യൂണിഫോം; കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും.

sabhan issacതിരുവനന്തപുരം: ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യുണിഫോം വിതരണം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഓരോ മണ്ഡലത്തിലെയും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പദ്ധതിക്കായി 1000 കോടി രൂപ മാന്ദ്യവിരുദ്ധ പാക്കേജുകളില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചു. കെട്ടിട നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ വഹിക്കും. മറ്റു ചിലവുകള്‍ സന്നദ്ധ സംഘടനകളും വ്യക്തികളും വഹിക്കണം. 5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍.

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി. ഭിന്നശേഷിക്കാരായ അമ്പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്‌റ്റേഷനറിക്കും 250 രൂപ, യൂണിഫോമിന് 500 രൂപ, യാത്രാ ചെലവിന് 1000 രൂപ.

കേരളത്തെ അറിവിന്റെ കേന്ദ്രമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാനമുണ്ട്. കേരള സര്‍വകലാശാലയ്ക്ക് 25, കാലിക്കറ്റ്, എം.ജി, കണ്ണുര്‍ സര്‍വകലാശാലകള്‍ക്ക് 24 കോടി, മലയാളം സര്‍വകലാശാലയ്ക്ക് 7 കോടി എന്നിങ്ങനെ വകയിരുത്തി. സര്‍ക്കാര്‍ ആര്‍്ട്‌സ് കോളജുകളും എഞ്ചിനിയറിംഗ് കോളജുകളും നവീകരിക്കാന്‍ 250 കോടി രൂപപ അനുവദിച്ചു. രണ്ട് വര്‍ഷത്തിനകം നവീകരണം പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കും. 10 ഐ.ടി.ഐകള്‍ അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!