പഠനസമയത്ത് അധ്യാപകരുടെ മൊബൈല്‍ ഉപയോഗം വിലക്കി

പഠനസമയത്ത് അധ്യാപകരുടെ മൊബൈല്‍ ഉപയോഗം വിലക്കി

school studentsതിരുവനന്തപുരം: ഓഫീസ് സമയത്തെ ആഘോഷങ്ങളും ഓണപ്പൂക്കളവും നിയന്ത്രിച്ചതിനു പിന്നാലെ സർക്കാർ/എയ്ഡഡ് സ്‌കൂൾ അധ്യാപകരെ നിയന്ത്രിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പും രംഗത്ത്. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്നാണ് സർക്കുലറിൽ പറയുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി അക്കാദമിക് വിഭാഗം അഡീഷണൽ ഡയറക്ടർ ഒപ്പു വച്ചിരിക്കുന്ന സർക്കുലറിൽ ഇക്കാര്യം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട സ്‌കൂൾ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർക്കുമാണെന്ന് പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!