സിവില്‍ സര്‍വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

തിരുവനന്തപുരം: 2015 -ല്‍ സിവില്‍ സര്‍വ്വീസ് മെയില്‍ പരീക്ഷ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി, നടത്തുന്ന സൗജന്യ മാത്യകാ അഭിമുഖ പരീക്ഷാ പരിശീലനം മാര്‍ച്ച് രണ്ട് രാവിലെ 10.30 ന് തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ ആരംഭിക്കും.

കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖപരിശീലനം, ഡല്‍ഹിയിലേക്കുളള വിമാനയാത്ര, ഡല്‍ഹി കേരള ഹൗസില്‍ താമസം എന്നിവ അക്കാഡമി ലഭ്യമാക്കും. അക്കാഡമിയിലെ വിദ്യാര്‍ത്ഥികളല്ലാത്ത കേരളീയര്‍ക്കും അഭിമുഖപരിശീലന ക്ലാസുകളില്‍ സൗജന്യമായി പങ്കെടുക്കാം. താല്‍പര്യമുളളവര്‍ മെയിന്‍ പരീക്ഷാ ഹാള്‍ട്ടിക്കറ്റിന്റെ പകര്‍പ്പും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി അക്കാഡമിയുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

വിലാസം: ഡയറക്ടര്‍,സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -695003. ഫോണ്‍ :0417-2313065, 2311654


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!