സിബിഎസ്ഇ പത്താംക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 2018 മുതല്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി

ഡല്‍ഹി: സിബിഎസ്ഇ പത്താംക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 2018 മുതല്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടരക്കോടിയോളം വരുന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ളാസ് പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ബോര്‍ഡ്, സ്കൂള്‍ പരീക്ഷകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഇത് പരീക്ഷാനിലവാരം കുറവാണെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എട്ടാംക്ളാസുവരെ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ഥികള്‍, രണ്ടുവര്‍ഷംകൂടി ഭാഷ പഠിച്ചശേഷം ഈ വിഷയത്തില്‍ പരീക്ഷ എഴുതണം. വിദേശഭാഷകള്‍ ആവശ്യമെങ്കില്‍മാത്രം തെരഞ്ഞെടുക്കാവുന്നതോ അഥവാ നാലാംഭാഷയോ ആയിമാത്രം പഠിപ്പിച്ചാല്‍ മതിയെന്നും ബോര്‍ഡ് ഗവര്‍ണര്‍മാരുടെ യോഗം തീരുമാനിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!