പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവമോര്‍ച്ച പാലക്കാട് ജില്ലാസെക്രട്ടറി മരിച്ചു

ആറ്റിങ്ങല്‍: പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവമോര്‍ച്ച പാലക്കാട് ജില്ലാസെക്രട്ടറി പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയില്‍വീട്ടില്‍ രാജന്റെ മകന്‍ സജിന്‍രാജ് (ലാലു,31) മരിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ആറ്റിങ്ങല്‍ മാമം പാലത്തിനടുത്തുളള കടത്തിണ്ണയില്‍ ഇയാളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്.  സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

മാമംപാലത്തിനും പാലമൂട് ജംഗ്ഷനും ഇടയ്ക്ക് ഏതാനുംമീറ്റര്‍ അകത്തേയ്ക്ക് മാറിയുളള കടത്തിണ്ണയിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാള്‍ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നതായി മെഡിക്കല്‍കോളേജധികൃതര്‍ അറിയിച്ചു. ഇയാള്‍ എത്തിയതാണെന്നും കരുതുന്ന കരമന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ടാക്‌സി കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ ചതിച്ചു എന്ന നിലയിലെഴുതിയ കുറിപ്പും ഒറ്റപ്പാലത്തെ ബി.ആര്‍.ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡും കാറിനുള്ളില്‍ നിന്നു പോലീസിനു ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ ഒറ്റപ്പാലത്തുണ്ടായിരുന്ന ഇയാളെ ഉച്ചയ്ക്ക് ശേഷം കാണാതായതായാണ് ബന്ധുക്കള്‍ പോലീസിന് നല്കിയിട്ടുളള വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!