കൊല്ലം കളക്‌ട്രേറ്റില്‍ സ്‌ഫോടനം

explotion kollam court premiseകൊല്ലം: കൊല്ലം കളക്‌ട്രേറ്റില്‍ സ്‌ഫോടനം. ഓഫീസിന് താഴെയായി കിടന്നിരുന്ന ജീപ്പിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയില്‍ സാബു എന്നയാള്‍ക്ക് പരുക്കേറ്റു.

രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആസൂത്രിതമായ സ്‌ഫോടനമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. കളക്‌ട്രേറ്റ് കെട്ടിട സമുച്ചയത്തില്‍ സ്ഥിതിചെയ്യുന്ന മുന്‍സിഫ് കോടതി പരിസരത്താണ് സ്‌ഫോടനം ഉണ്ടായത്. കോടതി പരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ പഴയ ജീപ്പിലാണ് സ്‌ഫോടനമുണ്ടായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!