അശ്ലീല വീഡിയോ ഗ്രൂപ്പിലിട്ടു, വിശദീകരണം മുഖ്യന്റെ ഓഫീസിനെയും സംശയത്തിലാക്കി

അശ്ലീല വീഡിയോ ഗ്രൂപ്പിലിട്ടു, വിശദീകരണം മുഖ്യന്റെ ഓഫീസിനെയും സംശയത്തിലാക്കി

തിരുവനന്തപുരം: പ്രമുഖരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനും സംശയനിഴലില്‍.  സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്കാണ് മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും എം.എല്‍.എമാരും ഉന്നത ഉദ്യോഗസ്ഥരും സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ളവരും അംഗങ്ങളായ ഗ്രൂപ്പിലേക്ക് 24 സെന്റ് ദൈര്‍ഘ്യമുള്ള  വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ ന്യുസ് എഡിറ്ററാണ് പോസ്റ്റ് ചെയ്തത്. പിന്നാലെ വി.ഡി. സതീശന്‍, പി.സി. ജോര്‍ജ് അടക്കമുള്ള പലരെയും ഗ്രൂപ്പില്‍ നിന്ന് നീക്കിയതോടെയാണ് സംഭവം വിവാദമായത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഡി.ടി.പി ഓപ്പറേറ്ററാണ് വീഡിയോ അയച്ചു ഫോണ്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്തതിനാലാണ് അബദ്ധത്തില്‍ പോസ്റ്റായി പോയതെന്നാണ്  പത്രസ്ഥാപനം ജീവനക്കാരന്റെ വിശദീകരണം. ഇതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായിരിക്കയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!