ന്യൂനമര്‍ദം ചൂടു കുറച്ചു, തീരപ്രദേശത്ത് ജാഗ്രത

ന്യൂനമര്‍ദം ചൂടു കുറച്ചു, തീരപ്രദേശത്ത് ജാഗ്രത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നുപോകും. എന്നാല്‍ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ശക്തമായ കാറ്റിനും വന്‍ തിരമാലകള്‍ക്കും മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ തീര ജില്ലകള്‍ ജാഗ്രതയിലാണ്…

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കോമോറിന്‍-മാലദ്വീപ് മേഖലയിലും ദക്ഷിമ കേരളത്തിലും തമിഴ്‌നാട്ടിലും കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്തിന് 350 കി.മീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് പ്രവചനം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കി.മീറ്റര്‍ വരെയാകും. തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാവാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!