വാനാക്രൈ വൈറസ് ആക്രമണം: കേരളത്തിലും ആക്രമണം നടന്നതായി സംശയം

വാനാക്രൈ വൈറസ് ആക്രമണം: കേരളത്തിലും ആക്രമണം നടന്നതായി സംശയം

വയനാട്/മുംബൈ: കേരളത്തിലും റാന്‍സംവെയര്‍ ആക്രമണം നടന്നതായി സംശയം. വയനാട്ടിലും പത്തനംതിട്ടയിലും കംപ്യൂട്ടറുകള്‍  തകരാറിലായി. വയനാട്ടിലെ തരിയോട് ഗ്രാമ പഞ്ചായത്തിലെ കംപ്യൂട്ടറുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയനാട്ടിൽ തരിയോട്​ പഞ്ചായത്ത്​ ഒാഫീസിലെ കമ്പ്യൂട്ടർ സംവിധാനം പൂർണമായും തകർന്നു. ഒാഫീസിലെ നാലു കമ്പ്യൂട്ടറുകളിലെ മുഴുവൻ ഫയലുകളും നശിച്ചെന്നാണ്​ റിപ്പോർട്ടുകൾ. ഒരു ഫയലും തുറക്കാൻ സാധിക്കുന്നില്ല. ഫയലുകൾ തുറക്കാൻ ശ്രമിക്കു​േമ്പാൾ വൈറസ്​ അറ്റാക്ക്​ എന്ന്​  എഴുതിക്കാണിക്കുകയാണെന്ന്​ ജീവനക്കാർ പറഞ്ഞു. രണ്ടു മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്ന്​ ഭീഷണിയുണ്ട്​. വെള്ളിയാഴ്​ച തന്നെ ​െവെറസുകൾ പ്രവർത്തിച്ചു തുടങ്ങിയെന്നാണ്​ സൂചന.

എന്നാല്‍ വിന്‍ഡോസ് 2003, എക്‌സ് പി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന പഞ്ചായത്തിലെ മറ്റു കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചിട്ടില്ല. 14 കംപ്യൂട്ടറുകളാണ് പഞ്ചായത്തിലുള്ളത്.  കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ അടിയന്തരമായി അടച്ചിടാനും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയശേഷം പ്രവര്‍ത്തിപ്പിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍, 2.25 ലക്ഷത്തോളം എ.ടി.എമ്മുകള്‍ ഉടന്‍ അടയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!