വിന്‍സണ്‍ എം. പോള്‍ വിജിലന്‍സില്‍ നിന്നിറങ്ങി വിവരാവകാശ കമ്മിഷനിലേക്ക് നടക്കുന്നു, രാജിക്കുരുക്ക് ഇറുക്കിയ പോളിനെതിരെ മാണി ക്യാമ്പില്‍ അതൃപ്തി, കേസ് നീളും

വിന്‍സണ്‍ എം. പോള്‍ വിജിലന്‍സില്‍ നിന്നിറങ്ങി വിവരാവകാശ കമ്മിഷനിലേക്ക് നടക്കുന്നു, രാജിക്കുരുക്ക് ഇറുക്കിയ പോളിനെതിരെ മാണി ക്യാമ്പില്‍ അതൃപ്തി, കേസ് നീളും

vincet quitsതിരുവനന്തപുരം/കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണ ഉത്തരവ് വന്നു മിനിട്ടുകള്‍ക്കുള്ളില്‍ വിജിലന്‍സിന്റെ സല്‍പ്പേരിനെക്കരുതി ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ അവധിയില്‍ പ്രവേശിച്ചിച്ചു. വിധി പ്രതീക്ഷിച്ചിരുന്നതുപോലെ, മുന്‍കൂട്ടി തയാറാക്കിയ നാലു പേജ് പത്രക്കുറിപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കി സ്ഥാന മൊഴിയലും പ്രഖ്യാപിച്ചു. വിജിലന്‍സ് ഡയറക്ടറുടെ രാജി പ്രഖ്യാപനം വര്‍ദ്ധിപ്പിച്ച സമ്മര്‍ദ്ദത്തിലും ആശങ്കയിലും മന്ത്രി കെ.എം. മാണിയുടെ ക്യാമ്പില്‍ തിരക്കിട്ട ആലോചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മാണിയെ കേസില്‍ സുരക്ഷിതനാക്കാനും തുടര്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനും ആലോചന.

അടുത്തമാസം 30നു വിരമിക്കാനിരിക്കെയാണ്, വിണ്‍സണ്‍ എം. പോളിന്റെ നടപടി. വിജിലന്‍സിന് കളങ്കമുണ്ടാക്കാന്‍ ഉദ്യേശിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എല്ലാ കാര്യങ്ങളും നിയമത്തിന്റെ ഉള്ളില്‍ നിന്നാണ് ചെയ്തതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ സാധിക്കും. ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമില്ലെന്നും വിന്‍സണ്‍ എം. പോള്‍ വ്യക്തമാക്കി. അതേസമയം, അടുത്തമാസം ഒഴിയുന്ന മുഖ്യവിവരാവകാശ കമ്മിഷന്‍ സ്ഥാനത്തേക്ക് വിന്‍സണ്‍ എം. പോള്‍ പരിഗണിക്കപ്പെടുമെന്ന സൂചനകളാണ് ഭരണവൃത്തങ്ങള്‍ നല്‍കുന്നത്. അതുകൂടി മുന്നില്‍കണ്ടാണ് രാജിയെന്നും സൂചനയുണ്ട്.

മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ട് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമൊഴിയുക കൂടി ചെയ്തത് മാണിക്കു മുകളിലുള്ള ധാര്‍മ്മികമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ ആശങ്ക മാണി ക്യാമ്പുകളില്‍ പ്രകടവുമാണ്. മാണിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നിട്ടിറങ്ങയവരില്‍ പലരും ഇന്നലെ രംഗത്തുവന്നില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മാണിയെ കേസില്‍ സുരക്ഷിതനാക്കാനുള്ള ആലോചനകള്‍ ക്യാമ്പില്‍ സജീവമായി. ഉത്തരവിനെതിരെ മേല്‍കോടതിയെ സമീപിക്കാനുള്ള ആലോചന സജീവമാണ്. അങ്ങനെയെങ്കില്‍ ബാര്‍ കോഴക്കേസിലെ നിയമയുദ്ധം വര്‍ഷങ്ങളോളം നീളുമെന്ന് ഉറപ്പാണ്.

ഇപ്പോഴത്തെ കോടതി ഉത്തരവ് സ്വാഭാവികമായും മന്ത്രി മാണിക്ക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. അനുകൂല ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം. സുപ്രീംകോടതി വിധി മാണിക്ക് എതിരായാല്‍ തുടര്‍ അന്വേഷണത്തിന്റെ കാര്യം അപ്പോഴേ ഉദിക്കൂ. തുടര്‍ അന്വേഷണം നടത്തി വിജിലന്‍സ് പുതിയ റിപ്പോര്‍ട്ട് നല്‍കിയശേഷം കോടതിയെ സമീപിക്കുന്ന കാര്യവും ആലോചനയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!