ഒളിവില്‍ കഴിയുമ്പോഴും മല്യക്ക് ‘പിങ്കി’യെ കിട്ടി; ഇത്തവണ മൂന്നാംകെട്ട്

0

കൈയ്യില്‍ കാശുണ്ടെങ്കില്‍ ഏതുപെരുംകള്ളനും പെണ്ണുകിട്ടുമെന്നത് നാട്ടില്‍ തമാശയ്ക്ക് പറയാറുണ്ട്. അതില്‍ പ്രായംപോലും പരിഗണിക്കാതെ യുവതികള്‍വരെ വയോധികരെ പണംകണ്ട് കെട്ടിയിട്ടുണ്ടെന്നതും ചരിത്രം. ഇപ്പോഴിതാ, കോടികള്‍ വായ്പയെടുത്ത് മുങ്ങിയ കിങ്ഫിഷര്‍ മദ്യക്കമ്പനിയുടമ വിജയ്മല്യയ്ക്ക് മൂന്നാംവട്ടവും പെണ്ണുകിട്ടിയതായാണ് വാര്‍ത്തകള്‍ വരുന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്‍വാനിയാണ് വധു.

2012 ലായിരുന്നു ഇരുവരും പരിചയത്തിലായത്. മല്യ ആദ്യം വിവാഹംചെയ്തത് എയര്‍ഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജിയെയാണ്്. 1993ല്‍ സുഹൃത്ത് രേഖയെയും വിവാഹംചെയ്തു. മൂന്നാംവട്ട വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here