കോടതി തീരുമാനിച്ചു, തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന

കോടതി തീരുമാനിച്ചു, തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന

കോട്ടയം: നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോട്ടയം സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കേസില്‍ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് കോടതി തള്ളി. പരാതിക്കാരന്‍ സമര്‍പ്പിച്ച കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പടക്കം പരിഗണിച്ചശേഷമാണ് കോടതിയുടെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!