കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

തിരുവനന്തപുvidyarambhamരം: ഇന്ന് വിജയദശമി. വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി പതിനായിരക്കണക്കിനു കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ നടന്നു. തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, എറണാകുളം പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം തുടങ്ങിയവിടങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ തുടരുകയാണ്.

പുലർച്ചെ രണ്ട് മണി മുതൽ പുജക്ക് വെച്ച പുസ്തകങ്ങൾ എടുക്കുന്ന ചടങ്ങ് പല സ്ഥലങ്ങളിലും തുടങ്ങി. നാല് മണിയോടെ പ്രത്യേക പൂജകളോടെയാണ് എഴുത്തിനരുത്തൽ ചടങ്ങ് തുടങ്ങിയത. സംസ്ഥാനത്തിന് പുറത്തും നിരവധി ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. ത്രങ്ങൾക്ക് പുറമെ ചില ക്രൈസ്തവ ദേവാലയങ്ങളിലും എഴുത്തിനിരുത്ത് നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!