വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്

ഡല്‍ഹി: വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും.  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 22 ആണ്. 25 നാണ് സൂക്ഷ്മ പരിശോധന. 27 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം.  ലോക്‌സഭയിലേക്കു മത്സരിക്കാന്‍ വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!