പല സ്ഥലങ്ങളിലും സംഘര്‍ഷം; ഐസക്കിനെ തടഞ്ഞു

udf-harthal-varkalaതിരുവനന്തപുരം: യു.ഡി.എഫ് ഹര്‍ത്താലിനിനെ തലസ്ഥാനത്ത് പല സ്ഥലങ്ങളിലും സംഘര്‍ഷം. മന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസ് ഇടപെട്ട് വാഹനം വഴി തിരിച്ചുവിട്ടു. കാറില്‍ യാത്ര ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മ്മയ്ക്കു നെരെയും പ്രതിഷേധമുണ്ടായി. ജില്ലയിൽ നിരവധി സ്വകാര്യ വാഹനങ്ങൾക്ക് നേരെ അക്രമണമുണ്ടായി. കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി. ബസിനു നേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ബാലരാമപുരത്തും നെയ്യാറ്റിന്‍കരയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ് തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ കടകള്‍ അടപ്പിച്ചു. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി.

കാട്ടാക്കട കെ എസ് ആ ടി സി ഡിപ്പോയിലെ കമ്പ്യൂട്ടര്‍ സമരക്കാർ തകർത്തു. ജീവനക്കാരിക്ക് പരിക്കേറ്റു. ജീവനക്കാരി ഷീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!