രണ്ടിടത്ത് പുലി ഇറങ്ങി; കൊല്ലത്ത് മുള്ളുവേലിയില്‍ കുടുങ്ങി ചത്തു, എറണാകുളത്ത് പിടികൂടി

രണ്ടിടത്ത് പുലി ഇറങ്ങി; കൊല്ലത്ത് മുള്ളുവേലിയില്‍ കുടുങ്ങി ചത്തു, എറണാകുളത്ത് പിടികൂടി

കൊല്ലം: സംസ്ഥാനത്ത് രണ്ടിടത്ത് പുലിയിറങ്ങി. ഒരെണ്ണം ചത്തു. ഒന്നിലെ പിടികൂടി. ആര്യങ്കാവ് ഇടപ്പാളയത്ത് ഇറങ്ങിയ പുലി മുള്ളുവേലിയില്‍ കുങ്ങി മണിക്കൂറുകള്‍ക്കു ശേഷമാണ് ചത്തത്. കൃഷിയിടങ്ങളില്‍ പ്രവേശിപ്പിച്ച് നശിപ്പിക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന മുള്ളുവേലിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്.

എറണാകുളം മലയാറ്റൂരിനടത്ത് ഇല്ലിത്തോണിയില്‍ വനം വകുപ്പിന്റെ കെണിയിലാണു പുലി കുടുങ്ങിയത്. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് പുലി കെണിയില്‍ കുടുങ്ങിയത്. കോടനാട്ടെ വനം വകുപ്പ് കേന്ദ്രത്തിലെത്തിച്ച പുലിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!