ഒടുവില്‍ മുഖ്യമന്ത്രിയും അറിഞ്ഞു, റെയില്‍വേയുടെ ട്രെയിന്‍ പിടിച്ചിടലിന്റെ ‘സുഖം’

ഒടുവില്‍ മുഖ്യമന്ത്രിയും അറിഞ്ഞു, റെയില്‍വേയുടെ ട്രെയിന്‍ പിടിച്ചിടലിന്റെ ‘സുഖം’

rail, ocതിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഔട്ടറിയും പേട്ടയിലും ട്രെയിന്‍ പിടിച്ചിട്ടു യാത്രക്കാരെ വലയ്ക്കുന്ന റെയില്‍വേയുടെ പരിപാടി മുഖ്യമന്ത്രിയോടും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റെയില്‍വേയുടെ സ്ഥിരമുള്ള ഏര്‍പ്പാടില്‍ കുടുങ്ങി. മാവേലി എക്‌സ്പ്രസ് 40 മിനിട്ട് പിടിച്ചിട്ടു. സഹികെട്ടപ്പോള്‍ അദ്ദേഹം മന്ത്രി കെ.സി. ജോസഫിനെയും കൂട്ടി വഴിക്കിറങ്ങി നടന്നുപോയി.

മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടികളിലായിരുന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിലടക്കം പങ്കെടുക്കാനാണ് രാവിലെ തിരുവനന്തപുരത്തെത്തിയത്. പേട്ട സ്‌റ്റേഷനില്‍ 6.40ന് എത്തിയ ട്രെയിന്‍ 7.20 വരെയാണ് പിടിച്ചിട്ടത്. സമയം പോകുന്നതുകണ്ട് മുഖ്യമന്ത്രി, മന്ത്രി കെ.സി. ജോസഫിനോട് വണ്ടി തയാറാക്കാന്‍ നിര്‍ദേശിച്ചു. സുരക്ഷാ ജീവനക്കാരെപ്പോലും കൂട്ടാതെ ആ വണ്ടിയില്‍ കയറി വീട്ടിലേക്കു പോയി.

അപ്പോഴെല്ലാം മാവേലി എക്‌സ്പ്രസില്‍ വരുന്ന മുഖ്യമന്ത്രിയെയും കാത്ത് സുരക്ഷാ ജീവനക്കാരും ഔദ്യോഗിക വാഹനവും തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനു മുന്നിലുണ്ടായിരുന്നു. ട്രെയിന്‍ തമ്പാനൂരിലെത്തിയപ്പോഴേക്കും മുഖ്യമന്ത്രി വീട്ടിലെത്തിക്കഴിഞ്ഞിരുന്നു.

ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലുണ്ടാരുന്ന വണ്ടി മാറ്റി ട്രെയിന്‍ അവിടേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതാണ് കാലതാമസമുണ്ടാക്കിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!