ദിവ്യ എസ് അയ്യരെ സബ് കലക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി

0

തിരുവനന്തപുരം: അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്ന ആരോപണം നേരിടുന്ന  ദിവ്യ എസ് അയ്യരെ തിരുവനന്തപുരം സബ് കലക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി. തദ്ദേശസ്വയംഭരണ വകുപ്പിലാണ് പുതിയ നിയമനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചുനല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ് ദിവ്യ.

LEAVE A REPLY

Please enter your comment!
Please enter your name here