ഇതാണ് കള്ളന്‍; സഹായനിധിയും അടിച്ചുമാറ്റി

0

കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. രാമനാട്ടുകരയിലെ ഒരു മെഡിക്കല്‍ഷോപ്പില്‍ ചികിത്സാധനസഹായത്തിനുവേണ്ടി സ്ഥാപിച്ചിരുന്ന പണമടങ്ങിയ ബോക്‌സ് കൂളായി അടിച്ചുമാറ്റുന്ന കള്ളന്റെ ദൃശ്യമാണ് നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് കള്ളന്റെ ദൃശ്യം പതിഞ്ഞത്. നീല പാന്റ്‌സും വെള്ള ഷര്‍ട്ടും ധരിച്ച് കൈയ്യില്‍ കവറുമായെത്തുന്ന മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആളെ കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്ന് കാട്ടി ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലും ഈ വീഡിയോ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

പുഴുത്ത് ചാവുമെട നാറി നീ ഇനി തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വരും V P മെഡിക്കല്‍സ് സഹോദരസഥാപനമായ SHAZ മെഡിക്കല്‍സ് രാമനാട്ടുകര പാലിയേറ്റീവ് സഹായനിദിയുടെ BOX എത്ര കൂളായിട്ടാണ് അടിച്ച് മാറ്റുന്നത് CCTV എല്ലാവരും കാണുക ആളെ തിരിച്ചറിഞ്ഞാല്‍ അറിയിക്കുക

Posted by CHA CHOOS ചാചൂസ് on 9 ಏಪ್ರಿಲ್ 2018

LEAVE A REPLY

Please enter your comment!
Please enter your name here