മരണപത്രം എഴുതി വച്ചിട്ടുണ്ടെങ്കില്‍ രോഗിക്ക് ദയാവധം അനവദിക്കും, സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

മരണപത്രം എഴുതി വച്ചിട്ടുണ്ടെങ്കില്‍ രോഗിക്ക് ദയാവധം അനവദിക്കും, സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ഡല്‍ഹി: നിഷ്ട്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീം കോടതി. അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടായാല്‍ ദയാവധം അനുവദിക്കണമെന്ന് ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവയ്ക്കാവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രോഗിയുടെ നേരെയുള്ള സമ്മതപത്രം ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം. കൃത്യമായ മാര്‍ഗനിര്‍ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. സമ്മതപത്രം എഴുതിയിട്ടുള്ള രോഗിയുടെ ബന്ധു ദയാവധത്തിനായി ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!