സര്‍ക്കാരിനു തിരിച്ചടി, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

0
1

ഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തില്‍ കരുണ കാട്ടാതെ സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി, പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കാനും നിര്‍ദേശിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. മെഡിക്കല്‍ പ്രവേശനം അംഗീകരിച്ച് ബുധനാഴ്ച നിയമസഭ ബില്‍ പാസാക്കിയിരുന്നു. ഇതു നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here