ഹര്‍ത്താല്‍ നാശനഷ്ടങ്ങള്‍: വിലയിരുത്താനും ഈടാക്കാനും പ്രത്യേക കോടതികള്‍ള്‍ വരുന്നു

ഡല്‍ഹി: ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും കോടതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഒന്നോ അതിലധികമോ ജില്ലാ ജഡ്ജിമാര്‍ക്ക് ചുമതല നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പൊതുമുതല്‍ നശിപ്പിക്കുന്നതു തടയാന്‍ കേന്ദ്രം കൊണ്ടുവന്ന ഭേദഗതിയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും ജസ്റ്റസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുരെ ബഞ്ച് നിര്‍ദേശിച്ചു. 2012 ല്‍ കേരളത്തിലുണ്ടായ എല്‍.ഡി.എഫ്- പി.ഡി.പി ഹര്‍ത്താലില്‍ റോഡില്‍ 12 മണിക്കൂര്‍ ചെലവഴിക്കേണ്ടി വന്നതു ചൂണ്ടിക്കാട്ടി അഭിഭാഷകനായ കോശി ജേക്കബ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു സുപ്രീം കോടതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!