ദേവികുളത്തുനിന്ന് ശ്രീരാം വെങ്കിട്ടരാമനെ ‘ഒഴിപ്പിച്ചു’; എംപ്ലോയിമെന്റ് ഡയറക്ടറായി പുതിയ നിയമനം

തിരുവനന്തപുരം: ഭരണ മുന്നണിയില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമാക്കിയ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന്റെ വഴിമദ്ധ്യേ ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് സ്ഥാന ചലനം. മാനന്തവാടി സബ കലക്ടര്‍ക്കാണ് പുതിയ ചുമതല.
എംപ്ലോയിമെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടറായിട്ടാണ് ശ്രീറാമിന് പുതിയ നിയമനം. വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനമെന്നും നാലു വര്‍ഷത്തില്‍ കൂടതല്‍ സര്‍വീസുള്ളവരെ മാറ്റുന്നതിന്റെ ഭാഗം മാത്രമാണ് നടപടിയെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
റവന്യൂ മന്ത്രി വിട്ടുനിന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊണ്ട തീരുമാനം അപ്രസക്തമാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നിരുന്നു. മൂന്നാറിലെ സ്വകാര്യ ഹോംസ്‌റ്റേയായ ലൗഡേല്‍ ഒഴിപ്പിക്കലിനെതിരെ ഉടമ വി.വി. ജോര്‍ജിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിസഭാ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!