സംസ്ഥാന വിജിലന്‍സ് കമീഷന്‍ രൂപീകരിക്കാന്‍ ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശ

0
1

തിരുവനന്തപുരം: കേന്ദ്ര വിജിലന്‍സ് കമീഷന്‍ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമീഷന്‍ രൂപീകരിക്കാന്‍ ഭരണപരിഷ്കാര കമീഷന്‍ സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്കാര കമീഷന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പഠിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഭരണപരിഷ്കാര കമീഷന്‍ അംഗം സി പി നായര്‍, മെമ്പര്‍ സെക്രട്ടറി ഷീല തോമസ് എന്നിവരും വി എസിനൊപ്പം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here