സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും; അനുവാദമില്ലാതെ റോഡ് കുഴിച്ചാല്‍ ക്രിമിനല്‍ കേസ്

തിരുവനന്തപുരം: സംസ്ഥാന ഹൈവേയും ജില്ലകളിലെ പ്രധാന റോഡുകളും അനുമതിയില്ലാതെ കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം. ഇതിനായി സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ടര്‍ ആക്ട് നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ നിയമപ്രകാരം സംസ്ഥാന ഹൈവേകളും ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളും ഈ നിയമപ്രകാരം സംസ്ഥാന ഹൈവേയായി പ്രഖ്യാപിക്കും. 199ലെ സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് റോഡിനു നാശനഷ്ടം വരുത്തിയാല്‍ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനയര്‍ക്കു പോലീസിന്റെ സഹായം തേടാം. കുഴിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!