ഇന്ത്യ പുറത്ത്, വനിതാ ലോകകപ്പ് ഇംഗ്ലണ്ടിന്

ലോര്‍ഡ്‌സ്: ആദ്യ ലോകകപ്പ് എന്ന സ്വപ്‌നവുമായി ഫൈനലില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടിന്റെ ടീം മുട്ടുകുത്തിച്ചു.  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം വിക്കറ്റ് വീണു കൊണ്ടാണ്. ഓപണറായ സ്മൃതി മന്ദന രണ്ടാം ഓവറില്‍ തന്നെ വീണു. എന്നാല്‍, പൂനം റൗത്ത് വിജയം നിശ്ചയമാക്കിയാണ് നിന്നത്. 115 പന്തില്‍ നിന്നും 86 റണ്‍സ് നേടി റൗത്ത്. എന്നാല്‍, കൂട്ടിനെത്തിയ ക്യാപ്റ്റന്‍ മിതാലി 17 റണ്‍സെടുത്തപ്പോഴേക്കും അനാവശ്യ റണ്‍സിന് ശ്രമിച്ച് റണ്‍ഔട്ടായി.

സ്‌കോര്‍ ബോര്‍ഡ് 191ല്‍ എത്തിയപ്പോള്‍ പൂനം റൗത്ത് പുറത്തായി. പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ആരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചില്ല. സുഷമ വര്‍മ (0), ദീപ്തി ശര്‍മ (14), ജുലാന്‍ ഗോസ്വാമി (0), ശിഖ പാണ്ഡെ (4) എന്നിവര്‍ ഗ്യാലറിയിലേക്ക് ഓടിക്കയറുന്ന കാഴ്ചയാണ് കണ്ടത്. അതോടെ ഇന്ത്യന്‍ ഓട്ടം 219ല്‍ അവസാനിച്ചു. വിജയത്തോടെ ഇംഗ്ലണ്ടിന്റെ നാലാം ലോകകപ്പ് വിജയമാണിത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!