മത്സരം പൂര്‍ത്തിയാക്കാനായില്ല, ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരോടെ ട്രാക്കില്‍ നിന്ന് വിട

മത്സരം പൂര്‍ത്തിയാക്കാനായില്ല, ഉസൈന്‍ ബോള്‍ട്ടിന് കണ്ണീരോടെ ട്രാക്കില്‍ നിന്ന് വിട

ലണ്ടന്‍: വേഗരാജാവിന് കണ്ണീരോടെ ട്രാക്കില്‍ നിന്ന് വിട. സ്വര്‍ണവുമായി അവസാന മത്സരം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഉസൈന്‍ ബോള്‍ട്ടിന് പരിക്കിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ല. ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോര്‍ട്ടും ദീര്‍ഘദൂര ഓട്ടത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മോ ഫറയ്ക്കും നിരാശ.

4100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. 50 മീറ്റര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ബോള്‍ട്ടിന് പരിക്കുപറ്റി. 15 വര്‍ഷത്തെ അത്‌ലറ്റിക്‌സ് ജീവിതം അവിടെ അവസാനിച്ചു. ഒമര്‍ മക്ലിയോദ്, ജൂലിയന്‍ ഫോര്‍ടെ, യൊഹാന്‍ ബ്ലേക് എന്നിവരാണ് ബോള്‍ട്ടിനൊപ്പം ഓടിയത്. ആതിഥേയരായ ബ്രിട്ടന്‍ സ്വര്‍ണം നേടി. അമേരിക്ക വെള്ളിയും ജപ്പാന്‍  വെങ്കലവും നേടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!