അണ്ടര്‍ 17 ലോകകപ്പ്: സംഘാടക സമിതി രൂപീകരിച്ചു

കൊച്ചി: അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചു. മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ തെരഞ്ഞെടുത്തുവെന്നത് സംസ്ഥാനത്തിനുള്ള അംഗീകാരമെന്ന് പിണറായി പറഞ്ഞു.

മത്സരങ്ങള്‍ക്കുള്ള സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായ സംഘാടക സമിതിയില്‍ 45 അംഗങ്ങളാണുള്ളത്. കായിക മന്ത്രി എ.സി. മൊയ്തീനാണ് വര്‍ക്കിങ് ചെയര്‍മാന്‍. ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി. എം. മുഹമ്മദ് ഹനീഷ് ജനറല്‍ കണ്‍വീനര്‍.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!