അണ്ടര്‍ 17 ലോകകപ്പ്: ഒരുക്കങ്ങളില്‍ ഫിഫയ്ക്ക് അതൃപ്തി

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയാകുമോ എന്ന് ആശങ്ക. ലോകകപ്പിനായുള്ള കൊച്ചിയിലെ ഒരുക്കങ്ങള്‍ മെയ് 15 നകം പൂര്‍ത്തിയാക്കണമെന്ന് ഫിഫ അന്ത്യശാസനം നല്‍കി. സ്‌റ്റേഡിയത്തിന്റെയും അനുബന്ധ പരിശീലന മൈതാനങ്ങളുടെയും നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ ഫിഫ സംഘം മുന്നൊരുക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി. ഫിഫ ടൂര്‍ണമെന്റ് തലവന്‍ ജെയ്‌മെ യാര്‍സയാണ് അതൃപ്തി വ്യക്തമാക്കിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!