പന്ത് ചുരണ്ടല്‍: ഓസിസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവച്ചു, ടിം പെയ്ന്‍ നയിക്കും

0

കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്ഥാനം സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റര്‍ സ്ഥാനം ഡേവിഡ് വാര്‍ണറും രാജിവച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം പെയ്‌നാണ് ഓസിസിന്റെ പുതിയ നായകന്‍.
ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് ചുരണ്ടി കൃത്രിമം കാട്ടിയത് വിവാദമായിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിശിതമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് രാജിവയ്ക്കല്‍.

സ്റ്റീവ് സ്മിത്തിനെതിരെ എ.സി.സിയും നടപടി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അടുത്ത ടെസ്റ്റില്‍ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഐ.സി.സി. ചുമത്തി.

LEAVE A REPLY

Please enter your comment!
Please enter your name here