ആന്‍സ്റ്റിന്‍ ജോസഫ് ഷാജി, അപര്‍ണാ റോയി എന്നിവര്‍ വേഗമേറിയ താരങ്ങള്‍

ആന്‍സ്റ്റിന്‍ ജോസഫ് ഷാജി, അപര്‍ണാ റോയി എന്നിവര്‍ വേഗമേറിയ താരങ്ങള്‍

പാലാ: ആന്‍സ്റ്റിന്‍ ജോസഫ് ഷാജി, അപര്‍ണാ റോയി എന്നിവര്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സീനിയര്‍ വിഭാഗത്തിലെ വേഗമേറിയ താരങ്ങള്‍. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ത്ഥിയാണ് ആന്‍സ്റ്റിന്‍(11.04 സെക്കന്‍ഡ്). കോഴിക്കോട് പുല്ലൂരമ്പാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ റോയി(12.49 സെക്കന്‍ഡ്).
എറണാകുളത്തിന്റെ അനുമോള്‍ തമ്പിയും ശ്രീകാന്തും ചാമ്പന്‍ ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ആയിരം മീറ്ററിലാണ് അനുമോളുടെ രണ്ടാം സ്വര്‍ണ്ണം. 3000 മീറ്ററില്‍ നേരത്തെ സ്വര്‍ണ്ണം നേടിയിരുന്നു. ലോംഗ് ജംപില്‍ ഒന്നാമനായ ശ്രീകാന്ത് ഹൈംജംപിലും മുന്നിലെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!