കിരീടം എറണാകുളം തിരിച്ചുപിടിച്ചു, മാര്‍ ബേസില്‍ ഹാട്രിക് തികച്ചു

കിരീടം എറണാകുളം തിരിച്ചുപിടിച്ചു, മാര്‍ ബേസില്‍ ഹാട്രിക് തികച്ചു

പാലാ : സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ കഴിഞ്ഞവര്‍ഷം നഷ്ടമായ കിരീടം എറണാകുളം തിരിച്ചുപിടിച്ചു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കോഴിക്കാട് മൂന്നാമതായി. ചാമ്പ്യന്‍സ്കൂള്‍പട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ ഹാട്രിക് തികച്ചു. കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് സ്കൂള്‍ രണ്ടാമതെത്തി. 34 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവുമടക്കം എറണാകുളത്തിന്  258 പോയിന്റുണ്ട്. പാലക്കാടിന് 22 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവുമടക്കം 185 പോയിന്റ്.   13 സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവുമടക്കം 75 പോയിന്റോടെയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍പട്ടം ചൂടിയത്. പുല്ലൂരാമ്പാറ സ്കൂള്‍ അപ്രതീക്ഷിത പ്രകടനത്തിലൂടെ രണ്ടാം സ്ഥാനത്തെത്തി. ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും രണ്ട് വെങ്കലവുമടക്കം പുല്ലൂരാമ്പാറയ്ക്ക്‌ 63 പോയിന്റ്. പറളി സ്കൂള്‍ 57 പോയിന്റോടെ മൂന്നാമത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!