സഞ്ജു സാംസണിനെതിരേ നടപടിയുണ്ടായേക്കും

sanju-v-samsonമുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെതിരേ നടപടിയുണ്ടായേക്കും. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സിഎ) ഉത്തരവിട്ടു. നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ സഞ്ജുവിനെതിരേ അച്ചടക്ക നടപടി ഉണ്ടാകും. രഞ്ജി ട്രോഫി മല്‍സരത്തിനിടെ അനുവാദമില്ലാതെ വിട്ടുനിന്നെന്നും ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു ഡ്രസിംഗ് റൂമില്‍ മോശമായി പെരുമാറിയെന്നുമാണ് സഞ്ജുവിനെതിരേയുള്ള ആരോപണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!